കോഴിക്കോട്: സംസ്ഥാനത്തെ നഗരസഭകള്‍ക്ക് സ്വന്തം ഭൂമിയും പ്ലാനിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുമായി പുതിയ ഗവേഷണ പദ്ധതി.
കാലിക്കട്ട് എന്‍ഐടിയും തദ്ദേശസ്വയംഭരണ വകുപ്പ് വിജിലന്‍സ് വിംഗും സംയുക്തമായാണു ഗവേഷണം നടത്തുക. കേന്ദ്ര അര്‍ബന്‍ ലീഡര്‍ഷിപ്പ് പദ്ധതികളുടെ ഭാഗമായുള്ള ‘ഇന്‍സൈറ്റ് ഫോര്‍ സിറ്റീസ്’ ഓപ്പണ്‍ കോള്‍ 2026-27 ലേക്കു സമര്‍പ്പിക്കുന്നതിനായി എന്‍ഐടി ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്മെന്റ് അസോസിയേറ്റ് പ്രഫ. ഡോ. സി. മുഹമ്മദ് ഫിറോസ് തയാറാക്കിയ ഗവേഷണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി.